പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യാവസ്ഥയിൽ നിൽക്കെ, മാധ്യമങ്ങൾ തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത് (Shobha Surendran). പാലക്കാട്ടെ മാത്തൂരിലെ കർഷകരുടെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് വേണ്ടെന്നും പകരം ‘ഡീൽ’ വിവാദങ്ങൾ ഉണ്ടാക്കാനാണ് താൽപ്പര്യമെന്നും അവർ കുറ്റപ്പെടുത്തി. ബിജെപി സ്ഥാനാർഥിയെ എങ്ങനെ പരാജയപ്പെടുത്താം എന്ന അജണ്ടയിലാണ് ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് ശോഭ ആരോപിച്ചു. മാധ്യമപ്രവർത്തകരോടുള്ള ബഹുമാനം കൊണ്ടാണ് താൻ മറുപടി നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്‌സിആർഎ നിയമഭേദഗതിയിൽ ക്രൈസ്തവ സഭകൾക്കുള്ള ആശങ്കകളെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഇതിനായി പ്രത്യേക പത്രസമ്മേളനം വിളിക്കുമെന്നും ഇപ്പോൾ അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നുമാണ് ശോഭ പ്രതികരിച്ചത്.”അകത്ത് മീറ്റിംഗ് നടക്കുകയാണ്, ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഒറ്റ ചോദ്യം എന്ന് പറഞ്ഞ് അഞ്ചും ആറും ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാനുള്ള സാമാന്യബോധം എനിക്കുണ്ട്” – ശോഭ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എഫ്‌സിആർഎ നിയമത്തിലെ കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ ക്രൈസ്തവ സഭകൾ രംഗത്തെത്തിയത് ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ ത്രികോണ മത്സരം മുറുകുന്ന സാഹചര്യത്തിൽ ഇത്തരം വിവാദങ്ങൾ സ്ഥാനാർഥിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
Short Story Summary:
NDA’s Palakkad candidate Shobha Surendran reacted angrily to media questions regarding the FCRA amendment controversy and the resulting protests from Christian churches. She accused certain media outlets of having an agenda to defeat her and focusing on controversial ‘deals’ rather than local farmers’ issues. Stating she was busy with meetings and hadn’t eaten, she criticized reporters for asking multiple questions after promising only one.

