Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala

‘പോരാട്ടം തുടരും, അതിജീവിക്കുക തന്നെ ചെയ്യും, ഒന്നിൻ്റെയും അവസാനമല്ല’: P ജയരാജൻ | P Jayarajan On Kerala Election Defeat

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം...

ചരിത്രത്തിൻ്റെ കാവ്യനീതി: തിളക്കമാർന്ന വിജയവുമായി KK രമ | KK Rema Vadakara Victory

കോഴിക്കോട് : വർഷങ്ങൾക്ക് മുൻപ് ടി.പി. ചന്ദ്രശേഖരന്റെ ഭൗതികദേഹത്തിന് മുന്നിലിരുന്ന് കെ.കെ. രമ പറഞ്ഞ വാക്കുകൾ കേരള രാഷ്ട്രീയത്തിൽ അന്വർത്ഥമാകുന്നു. ടിപിയുടെ രക്തസാക്ഷി ദിനമായ മെയ് 4-ന് വോട്ടെണ്ണൽ നടന്നപ്പോൾ, വടകരയിൽ നിന്ന്...

ഇടത് കോട്ടകളിൽ വിള്ളൽ: CPIയിൽ ബിനോയ് വിശ്വത്തിനെതിരെ വിമർശനം, നാളെ നിർണ്ണായക യോഗങ്ങൾ | CPI Leadership Crisis

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമാകുന്നു. സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ്...

‘BJP-CPM ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റത്, റിയാസിനെ തളച്ചിടാനാണ് മത്സരിച്ചത്’: PV അൻവർ | PV Anvar On Beypore Election Defeat

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയാണെന്ന് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയന് താൻ എത്രത്തോളം ശത്രുവാണോ, അത്രതന്നെ ശത്രുത ബിജെപിക്കും തന്നോടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു....

‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും’: TN പ്രതാപൻ | TN Prathapan Statement

തൃശ്ശൂർ: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്ന പശ്ചാത്തലത്തിൽ, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സവിശേഷമായ നിരീക്ഷണങ്ങളുമായി ടി.എൻ. പ്രതാപൻ. വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ, സമാധാനപരമായി തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും 'വെണ്ണ പോലെയുള്ള' ഒരു മുഖ്യമന്ത്രിയാകും കേരളത്തിന്...

‘പരാജയം അംഗീകരിക്കുന്നു, 3 മാസം കഴിയുമ്പോൾ ഈ ദുരന്തത്തെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് ചോദിച്ച് നിങ്ങളെൻ്റെ അടുത്തേക്ക് വരും’: സജി ചെറിയാൻ | Saji Cheriyan Reaction

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി സജി ചെറിയാൻ. എൽഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ പരാജയമാണ് ഉണ്ടായതെന്ന് സമ്മതിച്ച അദ്ദേഹം, യുഡിഎഫിന്റെ വിജയം അഹങ്കാരത്തിന് കാരണമാകരുതെന്ന് മുന്നറിയിപ്പ് നൽകി. എൽഡിഎഫിനെപ്പോലെ...

കോട്ടയത്ത് KC വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം | KC Venugopal Flex Board

കോട്ടയം: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നതിനിടെ കോട്ടയം നഗരത്തിൽ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തി. 'വിജയശില്പി കെ.സി. വേണുഗോപാൽ' എന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ബോർഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.(KC...

വയനാട്ടിൽ കനത്ത തിരിച്ചടി, ഞെട്ടി LDF: T സിദ്ദിഖിനെ ചേർത്ത് പിടിച്ച് UDF തരംഗം | UDF Wins Wayanad Landslide Zones

വയനാട് : ഉരുൾപൊട്ടൽ ദുരന്തം വിതച്ച ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ എൽഡിഎഫിന് കനത്ത പ്രഹരം. ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്ന് പ്രധാന ബൂത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് വ്യക്തമായ ഭൂരിപക്ഷം നേടി....

‘ടീം UDFൻ്റെ വിജയം, മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കും, പലയിടത്തും CPIM-BJP ഡീൽ, ഞാൻ CPIM തകർന്ന് പോകണം എന്നാഗ്രഹിക്കുന്ന ആളല്ല’: VD സതീശൻ | VD Satheesan Reaction

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി പൂർത്തിയാക്കിയതിന്റെ അഭിമാനവും ആത്മവിശ്വാസവും...

‘ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാൻ’: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Mullappally Ramachandran On Kerala CM Selection

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിർണ്ണായക പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാനെന്ന്...