തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് സംബന്ധിച്ച വിശദമായ കണക്കുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുറത്തുവിട്ടു (Kerala Election Polling Percentage). ലഭ്യമായ വിവരങ്ങൾ പ്രകാരം ഇവിഎമ്മും തപാൽ വോട്ടുകളും ഉൾപ്പെടെ സംസ്ഥാനത്ത് 79.63 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് ചെയ്തവരുടെ കൃത്യമായ കണക്കുകൾ കമ്മീഷൻ സ്ഥിരീകരിച്ചു.
ബൂത്തിലെത്തിയ വോട്ടർമാരുടെ കണക്ക്:
ആകെ വോട്ട് ചെയ്തവർ: 2,12,43,942 പേർ.
പുരുഷന്മാർ: 99,40,379
സ്ത്രീകൾ: 1,13,03,410
ട്രാൻസ്ജെൻഡേഴ്സ്: 153
തപാൽ, ഹോം വോട്ടിങ് വിവരങ്ങൾ:
ആകെ പോസ്റ്റൽ വോട്ടുകൾ: 3,68,193
ഹോം വോട്ട് (മുതിർന്ന പൗരന്മാർ): 96.3% വോട്ട് രേഖപ്പെടുത്തി.
ഭിന്നശേഷിക്കാർ: 60,734 പേർ വോട്ട് ചെയ്തു (96.7%).
ഉദ്യോഗസ്ഥർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തി (96.37%).
അവശ്യവിഭാഗം: 32,172 പേർ.
നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും പൂർണ്ണമായും സുതാര്യമായ രീതിയിലാണ് കണക്കുകൾ ക്രോഡീകരിക്കുന്നതെന്നും യു. രത്തൻ ഖേൽക്കർ അറിയിച്ചു. 53,984 സർവീസ് വോട്ടുകൾ വോട്ടെണ്ണൽ ദിവസം വരെ സ്വീകരിക്കും. ഇവ കൂടി ചേർത്താൽ മാത്രമേ അന്തിമ കണക്കുകൾ ലഭ്യമാകൂ. നിലവിൽ ലഭ്യമായ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച് ഉയർന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന പരിശോധനകൾ പൂർത്തിയായി വരികയാണ്.
Story Summary:
The Chief Electoral Officer of Kerala, U. Rattan Khelkar, announced that the preliminary final polling percentage for the Assembly election stands at 79.63%, combining EVM and postal ballots. A total of 2.12 crore people voted at booths, including over 1.13 crore women and 99 lakh men. Postal votes totalled 3,68,193, with high participation in home voting for seniors and differently-abled citizens. The final official figure will be confirmed only after including all service votes, which can be received up to the counting day.

