Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നും': പത്മജ വേണുഗോപാൽ | Congress

‘കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നും’: പത്മജ വേണുഗോപാൽ | Congress

🎙️ Latest Podcast

തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ തിരിച്ചുവരവ് അസാധ്യമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. ബിജെപിയിൽ വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ സമാധാനമുണ്ടെന്നും തനിക്ക് അനുകൂലമായ തരംഗമാണ് മണ്ഡലത്തിലുള്ളതെന്നും അവർ പറഞ്ഞു.(I feel sad when I see the Congress candidate, says Padmaja Venugopal)

കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നുന്നുണ്ടെന്ന് പത്മജ പരിഹസിച്ചു. തനിക്ക് സംഭവിച്ചത് പോലെ അദ്ദേഹത്തെയും പാർട്ടിയിലുള്ളവർ പിന്നിൽ നിന്ന് കുത്തുന്നുണ്ട്. കെ. മുരളീധരനും ഇതേ അനുഭവം തന്നെയാകും കോൺഗ്രസിൽ ഉണ്ടാകാൻ പോകുന്നത്.

തൃശൂരിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പിടിയിലാണ്. ആർക്കും അവിടെ സമാധാനമായി നിൽക്കാൻ കഴിയില്ല. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമെന്നും അവർ അവകാശപ്പെട്ടു. ബിജെപി ഒരു ഹിന്ദു പാർട്ടി മാത്രമാണെന്ന പ്രചാരണം തെറ്റാണ്. എല്ലാ വിഭാഗം ആളുകളും ബിജെപിയിലുണ്ട് എന്ന് പത്മജ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. പത്മജ വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. ജനങ്ങൾക്ക് ഏറ്റവും താല്പര്യം നരേന്ദ്ര മോദിയോടാണ്. അദ്ദേഹം ആദ്യം തൃശൂരിലേക്ക് എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്നും പത്മജ പറഞ്ഞു. സുരേഷ് ഗോപി പ്രചാരണത്തിൽ സജീവമായി കൂടെയുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.