പാലക്കാട്: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോളിങ് പുരോഗമിക്കവെ കള്ളവോട്ട് നടന്നതായി പരാതി. വടക്കാഞ്ചേരി ഗവ. ഗേൾസ് സ്കൂളിലെ 49-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറപ്പറമ്പിൽ സ്വദേശിയായ സജീവ് എന്ന വോട്ടറുടെ വോട്ടാണ് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.(BJP protests against fake voting complaint in Vadakkencherry)
വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയപ്പോഴാണ് വോട്ട് നേരത്തെ തന്നെ പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയെന്ന വിവരമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ ബൂത്തിൽ പ്രതിഷേധം ആരംഭിച്ചു.

