
കണ്ണൂർ: നിയമസഭാ സ്‌പീക്കറും, സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ എൻ ഷംസീറിൻ്റെ മാതാവ് അന്തരിച്ചു. കോടിയേരി മാടപ്പീടിക ആമിനാസിൽ എ എൻ സറീന(70)യാണ് മരിച്ചത്.(Speaker AN Shamseer's mother has passed away)
അസുഖം മൂലം തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ശനിയാഴ്ച്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബറിസ്താനിൽ ആണ് ഖബറടക്കം നടക്കുന്നത്.