
കണ്ണൂർ: ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് സംഘടിപ്പിക്കും (Private bus strike in Kannur ). പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു ബസ് ഉടമകളുടെ സമരം.
ജില്ലാ ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷൻ കമ്മിറ്റിയാണു പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തിൽ മാറ്റമില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.