
കണ്ണൂർ: സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ അബ്ദുൾ നാസർ മദനിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.(P Jayarajan's book on Abdul Nazer Mahdani)
അദ്ദേഹം തീവ്രവാദ ചിന്ത വളർത്തിയെന്ന ആരോപണമുള്ള 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
പി ജയരാജൻ ആരോപിക്കുന്നത് മദനി ബാബറി മസ്ജിദിൻ്റെ തകർച്ചക്ക് ശേഷം നടത്തിയ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നാണ്. അതോടൊപ്പം മുസ്ലീം യുവാക്കൾക്ക് മദനിയുടെ ഐ എസ് എസ് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിൽ ഉണ്ട്.