
കണ്ണൂർ: ആത്മകഥയായ "കട്ടൻചായയും പരിപ്പുവടയും' വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഇപി രംഗത്ത്. തന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ബോധപൂർവം ഉണ്ടാക്കിയ കഥയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. (EP Jayarajan Autobiography)
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക? താൻ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണെന്നും ജയരാജൻ പറഞ്ഞു. പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല.
കഥ താൻ എഴുതി തീർന്നിട്ടില്ല. ഡിസി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. താനതിന്റെ അനുമതി ആർക്കും കൊടുത്തിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയായിരുന്നു. ആ താനിതിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.