
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് പോയിൻറ് ഓഫ് കോൾ പദവിയില്ലെന്ന് അറിയിച്ച് കേന്ദ്രം. മറുപടി ലഭിച്ചിരിക്കുന്നത് പി സന്തോഷ് കുമാർ എം പിയുടെ ചോദ്യത്തിനാണ്.(No 'point of call' status to Kannur Airport)
ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നോൺ മെട്രോ നഗരങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര ഗതാഗത്തിനായി അവസരം നൽകുകയാണെന്നും, കണ്ണൂർ വിമാനത്താവളത്തിന് അതിനാലാണ് പദവി ലഭിക്കാത്തതെന്നുമാണ് കേന്ദ്രത്തിൻ്റെ വിശദീകരണം.
ഇത് കേരളത്തിനും പ്രവാസികൾക്കും ഒരു വലിയ തിരിച്ചടിയാണെന്നാണ് സന്തോഷ് കുമാർ എം പി അറിയിച്ചത്.