

കണ്ണൂര്‍: മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്(Lorry Accident).
വീരാജ് പേട്ടയിൽ നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.