
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഐടി പാര്‍ക്കുകള്‍ കൂടി അനുവദിച്ച് സംസ്ഥാന ബജറ്റ്( Kerala Budget 2025). തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഭൂമിയിൽ കൊല്ലം, കണ്ണൂര്‍ ജില്ലകളില്ലാണ് പുതിയ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുകയെന്ന് ധനമന്ത്രി കെ ന്‍ ബാലഗോപാല്‍ അറിയിച്ചു.
കൊല്ലം കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കും. 2025-26ല്‍ ആദ്യഘട്ട പാര്‍ക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കൊട്ടാരക്കരയിലെ രവി നഗറില്‍ സ്ഥിതിചെയ്യുന്ന കല്ലട ജനസേചന പദ്ധതി ക്യാമ്പസിലാണ് രണ്ടാമത്തെ ഐടി പാര്‍ക്ക് സ്ഥാപിക്കുക. കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം 25 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കണ്ണൂര്‍ ഐ ടി പാര്‍ക്ക് സ്ഥാപിക്കുക. കിഫ്ബിയില്‍ നിന്ന് ഇതിനായി 293.22 കോടി രൂപ അനുവദിച്ചു.