
കണ്ണൂർ: എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ പോലീസ് മികച്ച അന്വേഷണമാണ് നടത്തുന്നതെന്ന് പറഞ്ഞത് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തെത്തി.(Kannur ADM's death case )
ഈ കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജിലൂടെ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ കുറ്റം ചെയ്തിട്ടില്ലെന്നാണ് നവീൻ്റെ കുടുംബം പറയുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഹർജിക്കാരിയുടെ വാദം കൊന്ന് കെട്ടിത്തൂക്കി എന്നാണെന്നും, അതിനർത്ഥം ദിവ്യക്കെതിരായ വാദം നിലനിൽക്കില്ലെന്നുമാണ് എന്നും പറഞ്ഞ അദ്ദേഹം, നിലവിൽ മികച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത് എന്നും കൂട്ടിച്ചേർത്തു. നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്ന കാര്യത്തിൽ സത്യാവസ്ഥ തങ്ങൾക്ക് അറിയില്ലന്നും എം വി ജയരാജൻ പ്രതികരിച്ചു.