കണ്ണൂർ ADMൻ്റെ മരണം: വീണ്ടും കളക്ടറുടെ മൊഴിയെടുത്ത് SIT | Kannur ADM’s death

കണ്ണൂർ ADMൻ്റെ മരണം: വീണ്ടും കളക്ടറുടെ മൊഴിയെടുത്ത് SIT | Kannur ADM’s death

നേരത്തെ കളക്ടറോട് നവീൻ ബാബു 'ഒരു തെറ്റുപറ്റി' എന്ന് പറഞ്ഞതായി അദ്ദേഹം മൊഴി നൽകിയിരുന്നു.
Published on

കണ്ണൂർ:എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ വീണ്ടും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം.(Kannur ADM's death )

നേരത്തെ കളക്ടറോട് നവീൻ ബാബു 'ഒരു തെറ്റുപറ്റി' എന്ന് പറഞ്ഞതായി അദ്ദേഹം മൊഴി നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്താനായാണ് മൊഴിയെടുപ്പ് നടത്തിയത്.

ഈ മൊഴിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യയെ രക്ഷിക്കാനായാണ് ഇതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

Times Kerala
timeskerala.com