കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക് | Explosive device explodes in kannur

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക് | Explosive device explodes in kannur
Updated on

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക് പറ്റി. പൂവന്‍പൊയിലില്‍ ആണ് അപകടം നടന്നത്. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല.

പ്രദേശത്തെ കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. ഇതിനിടയിലാണ് സ്‌പേടക വസ്തു പൊട്ടിത്തെറിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com