
കണ്ണൂര്‍: കോഴിക്കോട് എംപി എം.കെ.രാഘവനെ റോഡിൽ തടഞ്ഞ സംഭവത്തില്‍ നടപടിയുമായി കണ്ണൂര്‍ ഡിസിസി. സംഭവത്തിൽ കാപ്പടാന്‍ ശശിധരന്, വരുണ്‍ കൃഷ്ണന്, കെ.വി.സതീഷ് കുമാര്‍, കെ.പി.ശശി എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. എംപിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതാടെ പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. (Congress)
മാടായി കോളജില്‍ കോഴ വാങ്ങി സിപിഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് കോളജില്‍ സിപിഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ എംപി നീക്കം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.