
കണ്ണൂര്‍: സെക്രട്ടറിയേറ്റ് മാർച്ചിലെ പോലീസ് നടപടിയിൽ പ്രതിഷേധമറിയിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി (Clash in Youth Congress March in Kannur ).
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ പ്രവർത്തകരും പോലീസുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും, ചിലരെ ഇവിടെ നിന്ന് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, ഇവരെ കയറ്റിയ പോലീസ് വാഹനം തടഞ്ഞു കൊണ്ട് പ്രതിഷേധം നടക്കുകയാണ്. ഇത് പോലീസ് വാഹനത്തിന് മുകളിൽ കയറി നിന്നും, മുന്നിൽ കുത്തിയിരുന്നുമൊക്കെയാണ്. ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വ്യാഴാഴ്ച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി അടക്കമുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.