
കണ്ണൂര്‍: ചെറുതാഴത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. (Bus overturns)
ഇന്ന് രാവിലെ ഏഴിന് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചു വന്ന ഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കര്‍ണാടക സ്വദേശികളായ 23 പേരാണ് ബസിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.