J&K State assembly elections
സംസ്ഥാന പദവി പുനസ്ഥാപിക്കും; മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം യോഗത്തിന് ശേഷമെന്ന് ഒമർ അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വ്യക്തമാക്കി. പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത്. യോഗം തന്നെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയാണെങ്കിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയെത്തുമെന്ന് ഇതിന് മുൻപ് എൻസി മുതിർന്ന നേതാവ് ഫാറൂഖ് അബ്ദുള്ള അറിയിച്ചിരുന്നു. ഫാറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും സംസ്ഥാന പദവിക്കായി പ്രധാനമന്ത്രിയെ കാണുമെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.