ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാർ അധികാരമേൽക്കും; സത്യപ്രതിജ്ഞ ഇന്ന്

ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാർ അധികാരമേൽക്കും; സത്യപ്രതിജ്ഞ ഇന്ന്
Published on

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ആണ് ചടങ്ങുകൾ നടക്കുക. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഒമർ അബ്ദുള്ളക്ക് സത്യ വാചകം ചൊല്ലി കൊടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഒമർ അബ്ദുള്ളയ്ക്കൊപ്പം മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com