
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി.(Omar Abdullah-led cabinet )
മുഖ്യമന്ത്രി ഒമര്‍ അബ്ദുയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണിത്. മന്ത്രിസഭയുടെ ആദ്യ യോഗം ചേർന്നത് വ്യാഴാഴ്‌ച്ചയാണ്. സിവിൽ സെക്രട്ടറിയേറ്റിൽ ആയിരുന്നു ഇത്.
നാഷണൽ കോൺഫറൻസിലെ അബ്ദുൾ റഹീമിനെയാണ് യോഗത്തിൽ നിയമസഭയുടെ പ്രോട്ടെം സ്പീക്കറായി തിരഞ്ഞെടുത്തത്. യോഗത്തിൽ ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി, മന്ത്രിമാരായ സകീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ, സതീഷ് ശര്‍മ തുടങ്ങിയവർ പങ്കെടുത്തു.
ഡൽഹിയിലെത്തി പ്രധാനമന്ത്രിക്ക് പ്രമേയം സമർപ്പിക്കുമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.