
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന സി പി എം നേതാവായ യൂസഫ് തരിഗാമി മന്ത്രിസഭയിലേക്കെന്ന് സൂചന. അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Mohammed Yousuf Tarigami)
ഇത് സംബന്ധിച്ച് സി പി എം ദേശീയ നേതൃത്വം ഉടൻ തന്നെ തീരുമാനം എടുത്തേക്കും. അതേസമയം, ഇക്കാര്യത്തിൽ ജമ്മു കശ്മീര്‍ സംസ്ഥാന ഘടകത്തിൻ്റെ തീരുമാനം നിർണ്ണായകമാണ്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചുള്ള കോൺഗ്രസ്- നാഷണൽ കോൺഫറൻസ് ഉഭയകക്ഷി ചർച്ച ചേരും. കോൺഗ്രസ് തരിഗാമിക്ക് പിന്തുണ നൽകിക്കൊണ്ടുള്ള കത്ത് ഇതിൽ വച്ച് കൈമാറും.
രണ്ടു മന്ത്രിമാരാണ് കോൺഗ്രസിനുള്ളതെന്നും റിപ്പോർട്ടുണ്ട്.
കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി തുടർച്ചയായി 5 തവണയാണ് വിജയം സ്വായത്തമാക്കിയിട്ടുള്ളത്. അദ്ദേഹം ജനവിധി തേടിയത് ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായാണ്.