
ന്യൂഡൽഹി: തെക്കൻ കശ്മീരിൽ ചെങ്കൊടി പാറിക്കാൻ ഒരുങ്ങുകയാണ് കുല്‍ഗാമിലെ മുതിര്‍ന്ന സി പി ഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി.(Mohammed Yousuf Tarigami)
ഈ 73കാരൻ്റെ എതിരാളി ജമാഅത്ത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സയ്യര്‍ അഹമ്മദ് റഷിയാണ്.
തരിഗാമി മത്സരിക്കുന്നത് കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിൻ്റെ ഭാഗമായാണ്. മൂന്നാമതുള്ളത് പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ ആണ്.
തരിഗാമി രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വച്ചത് 1967ലായിരുന്നു. തരിഗാമിയുടെ വിജയം ബി ജെ പിക്കും വലിയ തിരിച്ചടിയായിരിക്കും.