
ന്യൂഡൽഹി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.(Jammu and Kashmir election updates)
എന്നാൽ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവായ മെഹബൂബ മുഫ്തിയുടെ മകൾ കന്നിയങ്കത്തിൽ തന്നെ പിന്നോട്ടാണ്. ഇൽതിജ മുഫ്തി ജനവിധി തേടിയത് ശ്രീഗുഫ്വാര-ബിജ്ബെഹറ മണ്ഡലത്തിലാണ്.
ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത് നാഷണൽ കോൺഫറൻസിൻ്റെ (എൻ സി) ബഷീർ അഹമ്മദ് ഷാ വീരിയാണ്. ഇവിടുത്തെ ബി ജെ പി സ്ഥാനാർഥി സോഫി യൂസഫാണ്.
17,615 വോട്ടുകൾ നേടിയ ബഷീർ അഹമ്മദ് ഷാ വീരി മുന്നേറ്റം തുടരുകയാണ്. ഇൽതിജ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇവർക്ക് 13,281 വോട്ടുകൾ നേടാൻ സാധിച്ചു. ഇതാദ്യമായാണ് 37കാരിയായ ഇവർ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.