‘കഠിനാധ്വാനം ചെയ്ത പി ഡി പി പ്രവര്‍ത്തകര്‍ക്ക് നന്ദി’: നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയോട് തോറ്റ് ഇൽതിജ മുഫ്തി | Iltija Mufti

പി ഡി പി പാർട്ടിയുടെ ശക്തികേന്ദ്രമായ ബിജ്‌ബെഹ്‌റയിൽ 1996ലെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പരാജയം രുചിച്ചിട്ടില്ല.
‘കഠിനാധ്വാനം ചെയ്ത പി ഡി പി പ്രവര്‍ത്തകര്‍ക്ക് നന്ദി’: നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയോട് തോറ്റ് ഇൽതിജ മുഫ്തി | Iltija Mufti
Published on

ന്യൂഡൽഹി: മെഹബൂബ മുഫ്റ്റിയുടെ മകളും, പി ഡി പി പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ ഇൽതിജ മുഫ്തി ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.( Iltija Mufti)

ഇവരുടെ എതിരാളി നാഷണൽ കോൺഫറൻസിൻ്റെ സ്ഥാനാർഥി ബഷീർ വീരി ആയിരുന്നു. ബിജ്‌ബെഹ്‌റ മണ്ഡലത്തിലാണ് ഇൽതിജ ജനവിധി തേടിയത്.

3000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു പരാജയം. മെഹബൂബായുടെ മകൾക്ക് കാലിടറിയത് കന്നിയങ്കത്തിലാണ്.

പി ഡി പി പാർട്ടിയുടെ ശക്തികേന്ദ്രമായ ബിജ്‌ബെഹ്‌റയിൽ 1996ലെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പരാജയം രുചിച്ചിട്ടില്ല.

സംഭവത്തിൽ ഇൽതിജ മുഫ്‌തിയുടെ പ്രതികരണം കഠിനാധ്വാനം ചെയ്‌ത പി ഡി പി പ്രവർത്തകർക്ക് നന്ദിയെന്നും, നിങ്ങളുടെ സ്നേഹവും വാത്സല്യവും എന്നും നിലനിൽക്കുമെന്നുമായിരുന്നു. ഇതാദ്യമായാണ് 37കാരിയായ ഇവർ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com