
മുംബൈ: മഹാരാഷ്ട്രയുടെ മണ്ണിൽ തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ് ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം. ആകെ 288 സീറ്റിൽ 222 എണ്ണവും ഇവർ പിടിച്ചടക്കി.(Maharashtra, Jharkhand elections)
കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം ലീഡ് ചെയ്യുന്നത് വെറും 49 സീറ്റിൽ മാത്രമാണ്.
ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ബി ജെ പിയാണ്. ഇവർ മത്സരിച്ച 148 സീറ്റുകളിൽ 124 എണ്ണവും സ്വന്തമാക്കി. ലോക്സഭയിലേറ്റ തിരിച്ചടിയുടെ നാണക്കേടാണ് ഇതോടെ മാറിക്കിട്ടിയത്.
ഝാർഖണ്ഡിൽ ഇന്ത്യ മുന്നണി വിജയപ്രതീക്ഷയിലാണ്. ആകെ 81 സീറ്റിൽ 48ഉം ഇവർ നേടി. 31 സീറ്റിൽ എൻ ഡി എ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്.