
ന്യൂഡൽഹി: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കുതിപ്പ് തുടർന്ന് എൻ ഡി എ. ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് തോന്നിച്ചെങ്കിലും 2 മണിക്കൂർ കടക്കുമ്പോൾ ബി ജെ പി ഒരു പടക്കുതിരയെപ്പോലെ കുതിക്കുന്നതാണ് കാണാൻ കഴിയുന്നത്.(Maharashtra Election Results 2024)
ഏറ്റവും ഒടുവിലുള്ള കണക്കുകൾ പ്രകാരം എൻ ഡി എയുടെ ലീഡ് നില 200 സീറ്റും കടക്കുകയാണ്. 70 സീറ്റുകളിലാണ് മഹാ വികാസ് അഘാഡി ലീഡ് ചെയ്യുന്നത്.
ഝാർഖണ്ഡിലെ മത്സരം അൽപ്പം കടുപ്പമാണെങ്കിലും, 41 സീറ്റിൽ എൻ ഡി എ തന്നെയാണ് മുന്നിൽ. ഇന്ത്യ സഖ്യം 38 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.