‘ഝാർഖണ്ഡിലേത് ഭരണഘടനയും ജലവും വനവും ഭൂമിയും സംരക്ഷിച്ചതിന്‍റെ വിജയം’; മഹാരാഷ്ട്രയിലെ പരാജയം പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി | Rahul Gandhi

‘ഝാർഖണ്ഡിലേത് ഭരണഘടനയും ജലവും വനവും ഭൂമിയും സംരക്ഷിച്ചതിന്‍റെ വിജയം’; മഹാരാഷ്ട്രയിലെ പരാജയം പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി | Rahul Gandhi
Published on

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിക്ക് നേരിട്ട കനത്ത പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.(Rahul Gandhi) മഹാവികാസ് അഘാഡിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. മഹാരാഷ്ട്രയിലെ ഫലങ്ങൾ അപ്രതീക്ഷിതമാണെന്നും വിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ഇൻഡ്യ മുന്നണിക്ക് വലിയ ജനവിധി നൽകിയ ഝാർഖണ്ഡിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ വിജയത്തിന് മുഖ്യമന്ത്രി ഹേമന്ത് സോറനും കോൺഗ്രസിന്‍റെയും ജെ.എം.എമ്മിന്‍റെയും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ഭരണഘടനയോടൊപ്പം ജലവും വനവും ഭൂമിയും സംരക്ഷിച്ചതിന്‍റെ വിജയം കൂടിയാണ് ഇൻഡ്യ സഖ്യത്തിന്‍റേതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com