
റാഞ്ചി: ഝാർഖണ്ഡ് പിടിച്ചെടുത്ത് മുന്നേറുകയാണ് ഇന്ത്യ മുന്നണി. നിലവിൽ 55 സീറ്റുകളിലാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്.(Jharkhand elections 2024 )
എൻ ഡി എ 25 സീറ്റിലും, മറ്റുള്ളവർ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റാണ്.
മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ഭാര്യ കൽപന സോറൻ, ചംപയ് സോറൻ എന്നിവർ മുൻ നിരയിലെത്തി നിൽക്കുമ്പോൾ, ബി ജെ പി സംസ്ഥാന അധ്യക്ഷനായ ബാബുലാൽ മറാൻഡി ധൻവാറിൽ ബഹുദൂരം പിന്നിലാണ്.