
റാഞ്ചി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ ഇന്ത്യാ മുന്നണിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കുന്നു. ജെഎംഎം നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയായി തുടരും എന്നാണ് സൂചന. ജാർഖണ്ഡിൽ ജെഎംഎം നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം മിന്നും വിജയത്തോടെയാണ് ഭരണം നിലനിർത്തിയത്. (Jharkhand Assembly Election)
മന്ത്രിസഭാ രൂപീകരണത്തിന് മുൻപ് ഹേമന്ത് സോറൻ ഇന്ത്യാ സഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം. സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയിൽ ചർച്ച നടക്കും.