
റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ ഘടകകക്ഷികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നം അനുവാദമില്ലാതെ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി.പി.എം. ( Jharkhand Election 2024)
81 അംഗ നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമല്ലാതെ ഒന്‍പത് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസും ജെ.എം.എമ്മും അനുവാദമില്ലാതെ തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചെന്നും പരാതിയില്‍ പറയുന്നു.
ഝാർഖണ്ഡില്‍ ഇന്‍ഡ്യ മുന്നണിയില്‍ കോണ്‍ഗ്രസിനും ജെ.എം.എമ്മിനും ഒപ്പം സി.പി.എം.എല്‍ ലിബറേഷന്‍ മാത്രമേയുള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പറഞ്ഞു.