ഹേമന്ത് സോറന് ഇത് രണ്ടാം വരവ്: വിജയത്തിളക്കവുമായി JMM | Hemant Soren’s Jharkhand Victory

മുഖ്യമന്ത്രി കസേരയിൽ വീണ്ടും സ്ഥാനമുറപ്പിക്കുന്ന ഹേമന്ത് സോറന് ഇത് പരീക്ഷണങ്ങളുടെ വർഷമായിരുന്നു.
ഹേമന്ത് സോറന് ഇത് രണ്ടാം വരവ്: വിജയത്തിളക്കവുമായി JMM | Hemant Soren’s Jharkhand Victory
Published on

റാഞ്ചി: ഇന്ത്യ സഖ്യത്തിന് ഝാർഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പിൽ മിന്നും വിജയമാണ് കൈവരിക്കാനായത്. ഇതിൽ എറിയപങ്കും ഹേമന്ത് സോറൻ്റെ ഝാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് അവകാശപ്പെട്ടതാണ്.(Hemant Soren's Jharkhand Victory )

എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിയാണ് സീറ്റുകളുടെ എണ്ണം കൂട്ടി ഇന്ത്യ സഖ്യം അധികാരത്തിലേറുന്നത്. അതേസമയം, മുഖ്യമന്ത്രി കസേരയിൽ വീണ്ടും സ്ഥാനമുറപ്പിക്കുന്ന ഹേമന്ത് സോറന് ഇത് പരീക്ഷണങ്ങളുടെ വർഷമായിരുന്നു.

2024ൻ്റെ തുടക്കത്തിൽ തന്നെ അഴിമതിക്കേസിൽ അദ്ദേഹത്തിന് അഴിയെണ്ണേണ്ടി വന്നു. തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതായും വന്നു. എന്നാൽ, ഈ വർഷം അവസാനിക്കാൻ ഒരു മാസം കൂടി ശേഷിക്കെ മുഖ്യമന്ത്രി പദം അദ്ദേഹം തിരിച്ചുപിടിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com