
റാഞ്ചി: ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും (Hemant Soren). ഗവർണറെ കണ്ട് ഹേമന്ത് സോറൻ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.
മൂന്ന് തവണ മുഖ്യമന്ത്രിയായ ഹേമന്ത് നാലാം തവണ മുഖ്യമന്ത്രിയാകാനാണൊരുങ്ങുന്നത്. നിലവിൽ മുഖ്യമന്ത്രിയായ ഹേമന്ത് സോറന്റെ നേതൃത്വത്തിൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ത്യ സഖ്യം മികച്ച വിജയമാണ് കൈവരിച്ചത്.