
റാഞ്ചി: തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ വീണ്ടും എൻഫോഴ്സ്ഇമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. (ED conducts raids in jharkhand) അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാനത്തും പരിസര പ്രദേശങ്ങളിൽ നിന്നുമായി രണ്ടു ബംഗ്ലാദേശികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നുപേരെ ചൊവ്വാഴ്ച രാത്രി പശ്ചിമ ബംഗാളിൽനിന്നാണ് അറസ്റ്റുചെയ്തത്. ബംഗ്ലാദേശുകാരായ റോണി മൊണ്ടൽ, സമീർ ചൗധരി ഇന്ത്യക്കാരായ പിന്റു ഹൽദാർ, പിങ്കി ബസു മുഖർജി എന്നിവരെയാണ് പിടികൂടിയത്.
കൂടാതെ സംസ്ഥാനത്ത് 17 സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തി. വ്യാജ ആധാർ കാർഡുകൾ, വ്യാജ പാസ്പോർട്ടുകൾ, ആയുധങ്ങൾ, സ്വത്തുരേഖകൾ, പണം, ആഭരണങ്ങൾ, പ്രിന്റിങ് പേപ്പറുകൾ, പ്രിന്ററുകൾ തുടങ്ങിയവ പിടികൂടിയതായി ഇ.ഡി അറിയിച്ചു.