
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ (Himanta Biswa Sarma). സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
"ഹേമന്ത് സോറൻ സർക്കാരിനെതിരെ ശക്തമായ ജനരോഷമുണ്ട്. ജനങ്ങൾ ഈ സർക്കാരിനെ മടുത്തു. അവർ മാറ്റം ആഗ്രഹിക്കുന്നു. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്.'- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.