Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeIran Israel Conflictപശ്ചിമേഷ്യൻ സംഘർഷം: ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി | West Asian...

പശ്ചിമേഷ്യൻ സംഘർഷം: ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി | West Asian conflict

🎙️ Latest Podcast

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ഡൽഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾക്ക് കനത്ത കാവൽ ഏർപ്പെടുത്താൻ ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.(West Asian conflict, Security arrangements tightened in Delhi)

അമേരിക്കൻ എംബസി, യുഎസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനും സിസിടിവി നിരീക്ഷണം കർശനമാക്കാനും നിർദ്ദേശം നൽകി. യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സൈബർ സെൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ക്രമസമാധാന നിലയെക്കുറിച്ച് ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി. വിശാഖപട്ടണത്ത് സംയുക്ത നാവിക അഭ്യാസത്തിനെത്തിയ ഇറാൻ യുദ്ധക്കപ്പലുകളിൽ ഒന്നായ ‘ഐആർഐഎസ് ലാവൻ’ നിലവിൽ കൊച്ചി തീരത്തുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.