വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമാകുന്നു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി പെന്റഗൺ (Pentagon) സ്ഥിരീകരിച്ചു (US Soldiers Killed Iran Attack). ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചത്.
യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിലാണ് മരണം സംഭവിച്ചത്. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.
അതേസമയം , തങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ലക്ഷ്യം കണ്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. കപ്പൽ സുരക്ഷിതമാണെന്നും മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും അമേരിക്ക അറിയിച്ചു.
എന്നാൽ തങ്ങളുടെ നാല് ബാലിസ്റ്റിക് മിസൈലുകൾ യുഎസ്എസ് എബ്രഹാം ലിങ്കണിൽ പതിച്ചതായാണ് ഇറാന്റെ അവകാശവാദം. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഉദ്ധരിച്ചാണ് ഇറാനിയൻ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്.
പശ്ചിമേഷ്യയിലെ അമേരിക്കൻ സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്ന് ഐആർജിസി വ്യക്തമാക്കി. ഖമനേയിയുടെ വധത്തിന് പകരം വീട്ടാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണമെന്നും അവർ അറിയിച്ചു.
അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതോടെ മേഖലയിൽ യുദ്ധം കൂടുതൽ വഷളാകാനാണ് സാധ്യത. അമേരിക്ക ഇറാന് മേൽ നേരിട്ടുള്ള സൈനിക നടപടിക്ക് മുതിരുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
Story Summary: The US Pentagon officially confirmed the deaths of three American soldiers in missile and drone attacks launched by Iran. Five others were seriously injured. However, the US Central Command (CENTCOM) denied Iran’s claim of hitting the aircraft carrier USS Abraham Lincoln, stating the vessel remains safe. Iran’s IRGC claimed the strike was part of ‘Operation True Promise 4’ in retaliation for the killing of Ayatollah Khamenei.

