Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

‘നിരുപാധികം കീഴടങ്ങുമെന്ന സ്വപ്നങ്ങൾ അവർക്ക് ശ്മാശാനത്തിലേക്ക് കൊണ്ടുപോകാം’: ഗൾഫ് രാഷ്ട്രങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡൻ്റ് | Gulf states

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ബാധിക്കപ്പെട്ട പ്രാദേശിക സർക്കാരുകളോടും ജനങ്ങളോടും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ക്ഷമ ചോദിച്ചു. ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം...

വീണ്ടും UAEയിൽ അലർട്ട്: വ്യോമപ്രതിരോധ സംവിധാനം സജ്ജം; ദുബായ് വിമാനത്താവളം പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു | Dubai Airport

അബുദാബി: യുഎഇയിൽ മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം ഭീഷണിയെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ...

ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു: കുടുങ്ങിക്കിടക്കുന്നവർക്കായി പ്രത്യേക സർവീസുകൾ | Qatar

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി പുനരാരംഭിച്ചു. രാജ്യത്തെ സായുധ സേനയുമായും മറ്റ് ഔദ്യോഗിക വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്...

ഇറാൻ യുദ്ധം നിർത്തണം; ഇസ്രായേൽ-അമേരിക്കൻ കടന്നുകയറ്റത്തെ അപലപിച്ച് വ്‌ളാഡിമിർ പുടിൻ | Vladimir Putin Calls Stop Iran War

മോസ്കോ: ഇറാനെതിരെയുള്ള ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആവശ്യപ്പെട്ടു (Vladimir Putin Calls Stop Iran War). വെള്ളിയാഴ്ച രാത്രി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി...

ആകെ അസ്വസ്ഥനായി ട്രംപ്: ഓവൽ ഓഫീസിൽ പാസ്റ്റർമാരുടെ പ്രത്യേക പ്രാർത്ഥന | Trump

വാഷിങ്ടൺ ഡിസി: ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം ഒരാഴ്ച പിന്നിടുമ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അസ്വസ്ഥതയിലാണെന്ന് റിപ്പോർട്ടുകൾ. യുദ്ധം വിചാരിച്ച വേഗതയിൽ ലക്ഷ്യത്തിലെത്താത്തതും വർദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയും തളർത്തുന്നതായാണ് സൂചന....

പശ്ചിമേഷ്യൻ സംഘർഷം: സൗദി പ്രതിരോധ മന്ത്രിയും അസിം മുനീറും കൂടിക്കാഴ്ച നടത്തി | West Asian conflict

റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കൂടിക്കാഴ്ച നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ...

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകില്ലെന്ന് കേന്ദ്രം, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട് | Oil reserves

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യയുടെ കരുതൽ എണ്ണ ശേഖരത്തിന്റെ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. രാജ്യത്ത് 25 കോടി ബാരലിലധികം എണ്ണ ശേഖരമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ...

ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കർമ്മപദ്ധതി: കരമാർഗ്ഗം അർമേനിയയിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും മാറ്റും | Iran

ന്യൂഡൽഹി: ഇറാനിൽ അമേരിക്ക-ഇസ്രയേൽ സൈനിക നീക്കം അതിരൂക്ഷമായ സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഒൻപതിനായിരത്തോളം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ നടപടി തുടങ്ങി. വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനാൽ അയൽരാജ്യങ്ങളായ അർമേനിയ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കരമാർഗ്ഗം...

പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ചെത്തിയത് 27,000 പൗരന്മാർ | US

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന 27,000 അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ ചാർട്ടേർഡ് വിമാനങ്ങളടക്കമുള്ള പ്രത്യേക സജ്ജീകരണങ്ങൾ...

‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തു’: ഖമേനിയുടെ വധത്തിന് പിന്നാലെ ‘രക്തസാക്ഷി’ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് | Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്റ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ്...