Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeIran Israel Conflictസൈനിക ക്ഷാമമെന്ന് ഇസ്രായേൽ: പ്രതിരോധ രംഗത്ത് ഖത്തർ-അമേരിക്കൻ സഖ്യം ശക്തമാകുന്നു | Israel

സൈനിക ക്ഷാമമെന്ന് ഇസ്രായേൽ: പ്രതിരോധ രംഗത്ത് ഖത്തർ-അമേരിക്കൻ സഖ്യം ശക്തമാകുന്നു | Israel

🎙️ Latest Podcast

ദോഹ: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിൽ തന്ത്രപരമായ സഹകരണം ഉറപ്പാക്കാൻ ഖത്തറും അമേരിക്കയും തീരുമാനിച്ചു. ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതും തമ്മിൽ ദോഹയിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിർണ്ണായക ധാരണയായത്. അതേസമയം, യുദ്ധം നീണ്ടുപോകുന്നത് ഇസ്രായേൽ സൈന്യത്തിൽ കടുത്ത ആൾക്ഷാമത്തിനും ക്ഷീണത്തിനും കാരണമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.(Israel says military shortage, Qatar-US alliance strengthens in defense sector)

പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് സംയുക്തമായി പ്രതിരോധ നീക്കങ്ങൾ നടത്താൻ ധാരണയായി. സൈനിക സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച സാങ്കേതികവും തന്ത്രപരവുമായ കാര്യങ്ങൾ പ്രധാനമന്ത്രിയും പീറ്റ് ഹെഗ്‌സേതും വിശദമായി ചർച്ച ചെയ്തു.

യുദ്ധം തുടരുന്നതിനിടെ ഇസ്രായേൽ സൈന്യത്തിനുള്ളിൽ നിന്ന് പുറത്തുവരുന്ന മുന്നറിയിപ്പുകൾ ഭരണകൂടത്തിന് തിരിച്ചടിയാകുന്നു. ഇസ്രായേൽ സൈനികർ അതിശക്തമായ ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആൾക്ഷാമം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വലിയ സൈനിക തകർച്ചയുണ്ടാകുമെന്നും ഇസ്രായേൽ സൈനിക മേധാവി മുന്നറിയിപ്പ് നൽകി. സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.