ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നിർണ്ണായക പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ വിഭജനമല്ല, മറിച്ച് അവിടുത്തെ ജനങ്ങളെ സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.(Israel aims to liberate Iran, not divide it, says Netanyahu)
ഇറാൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്നുള്ള മോചനം ഇറാന്റെ ജനങ്ങളുടെ കൈകളിലാണെന്നും ഓരോ ദിവസം കഴിയുന്തോറും ഭരണകൂടത്തിന്റെ ശക്തി കുറയുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേലും ഇറാനും പഴയതുപോലെ ഉറ്റ ചങ്ങാതിമാരായി മാറുന്ന കാലം വിദൂരമല്ലെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു.
ഇസ്രയേൽ-ഇറാൻ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ തിരിച്ചടികളുമായി ഇറാനും രംഗത്തുണ്ട്. ഇറാന്റെ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ബഹ്റൈനിലെ അമേരിക്കയുടെ ജുഫെയർ സൈനിക താവളം തകർത്തതായി ഇറാനിയൻ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.

