Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeIran Israel Conflict'വിനാശകരം': ട്രംപിനെതിരെ ആഞ്ഞടിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി | Trump

‘വിനാശകരം’: ട്രംപിനെതിരെ ആഞ്ഞടിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി | Trump

🎙️ Latest Podcast

ന്യൂയോർക്ക്: ഇറാനിലെ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ഇറാനെതിരായ സൈനിക നീക്കം നിയമവിരുദ്ധമായ അധിനിവേശ യുദ്ധമാണെന്നും ഇത് വിനാശകരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.(Disastrous, New York Mayor Zohran Mamdani lashes out at Trump)

അമേരിക്കയിലെ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം യുദ്ധങ്ങളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് മംദാനി ആരോപിച്ചു. അമേരിക്കക്കാർക്ക് വേണ്ടത് മറ്റൊരു ഭരണമാറ്റ യുദ്ധമല്ല. ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ബോംബ് വർഷിക്കുന്നതും സാധാരണക്കാരെ കൊല്ലുന്നതും ലോകം തടയണം. ജനങ്ങൾക്ക് വേണ്ടത് ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളും സമാധാനവുമാണ് സൊഹ്‌റാൻ മംദാനി എക്‌സിൽ കുറിച്ചു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ പെട്രോളിംഗ് വർദ്ധിപ്പിച്ചു. എംബസികൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ നൽകാൻ പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. നഗരത്തിലെ ഇറാനിയൻ വംശജർക്ക് മേയർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവർ നഗരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.