ടെഹ്‌റാൻ: ഇറാന്റെ എണ്ണശുദ്ധീകരണ ശാലകൾക്കും ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും നേരെ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ കനത്ത വ്യോമാക്രമണത്തിന് പിന്നാലെ ടെഹ്‌റാൻ നഗരത്തിൽ ‘കറുത്ത മഴ’ പെയ്തതായി റിപ്പോർട്ട്. ആക്രമണത്തിൽ കത്തിയമർന്ന എണ്ണപ്പാടങ്ങളിൽ നിന്നുള്ള കനത്ത പുകയും എണ്ണമയമുള്ള അവശിഷ്ടങ്ങളും അന്തരീക്ഷത്തിൽ കലർന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.(Blackened rain reported in Tehran after the Israeli attacks, says report)
രാവിലെ പെയ്ത മഴയ്ക്ക് കറുത്ത നിറമായിരുന്നുവെന്നും വെള്ളത്തിൽ എണ്ണയുടെ അംശം കലർന്നിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.

