Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeIran Israel Conflictബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രം ആക്രമിച്ച് ഇറാൻ | Amazon

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രം ആക്രമിച്ച് ഇറാൻ | Amazon

🎙️ Latest Podcast

ബഹ്‌റൈൻ : ഗൾഫ് മേഖലയിൽ വീണ്ടും ആക്രമണമെന്ന് റിപ്പോർട്ട്. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി ആണ് വിവരം. മേഖലയിലെ അമേരിക്കൻ സാങ്കേതിക കമ്പനികളെ ലക്ഷ്യമിടുമെന്ന ഇറാന്റെ മുൻ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ഈ സംഭവം.(Amazon cloud operations in Bahrain reportedly damaged in Iran strike)

ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ആണ് വിവരം. സേവനങ്ങളെ ഇത് ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച പ്രമേയത്തിൽ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ദുബായിലെ ഒറാക്കിൾ ഡാറ്റ സെന്റർ ആക്രമിക്കപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇറാനിയൻ റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് വന്ന ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.