അബുദാബി: യുഎഇയിൽ മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം ഭീഷണിയെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം അറിയിച്ചു.(Alert in UAE again, Dubai Airport temporarily suspends operations)
സുരക്ഷാ കാരണങ്ങളാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കും സന്ദർശകർക്കുമായി ഇന്ത്യൻ എംബസി പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

