അന്താരാഷ്ട്ര വനിത ദിനത്തില്‍ ഗോദ്റെജ് എഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ സ്ത്രീകളെ ആദരിക്കുന്നു

International Women's Day
Published on

കൊച്ചി: പ്രമുഖ മാര്‍ക്കറ്റ് കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് 2025ലെ അന്താരാഷ്ട്ര വനിത ദിനത്തില്‍ "വിമന്‍ആലി: അലീസ് ഇന്‍ ആക്ഷന്‍" എന്ന പേരില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയിലൂടെ വനിതകളെ ആദരിക്കുന്നു. ഏഷ്യ (ഇന്ത്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ), ആഫ്രിക്ക (ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ, ഘാന), ലാറ്റിന്‍ അമേരിക്ക (അര്‍ജന്‍റീന, ചിലി) എന്നിവിടങ്ങളിലെ വനിതകളെയും അനുബന്ധിച്ചുള്ളവരെയുമാണ് ആദരിക്കുന്നത്. നീതിക്കു വേണ്ടി വാദിക്കുന്നവരും സ്ത്രീകള്‍ക്ക് അനുയോജ്യമായ ജോലി സ്ഥലവും പിന്തുണയും നല്‍കുന്നവരും സജീവ പ്രവര്‍ത്തനങ്ങളിലുള്ളവരും സംഘടനയ്ക്ക് അകത്തും പുറത്തുമുള്ള വ്യക്തികളെ തിരിച്ചറിഞ്ഞ് ആഘോഷത്തോടെ ആദരിക്കുന്നതാണ് സംരംഭം.

ഗോദ്റെജിന് നാലു പ്ലാറ്റ്ഫോമുകളുണ്ട്, അവിടെ സ്ത്രീകളെ ആദരിക്കുന്നതിലുള്ള ശ്രമങ്ങളില്‍ കമ്പനി നിലപാടു വ്യക്തമാക്കും. സെയില്‍സിലെ പുരുഷാധിപത്യം തകര്‍ക്കുന്ന ഡോക്യൂ ചിത്രം ഗോദ്റെജ് അവതരിപ്പിക്കും; സഖ്യത്തെക്കുറിച്ചുള്ള സൈറ്റ് അടിസ്ഥാനമാക്കിയുള്ള പാനല്‍ ചര്‍ച്ചകള്‍ നിര്‍മിക്കും; മുംബൈ ഗോദ്റെജ് വണ്ണില്‍ വനിത സഖ്യ ഇവന്‍റ് സംഘടിപ്പിക്കും; എഫ്എംസിജി സെയില്‍സിലെ ഏറ്റവും കഠിനമായ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം അംഗീകരിക്കുന്നതിനുള്ള ഒരു ഫാമിലി ഔട്ട്റീച്ച് സംരംഭം എന്നിവയാണത്. കൂടാതെ കമ്പനി അതിന്‍റെ സ്വാധീനം ഉയര്‍ത്തിക്കാട്ടുകയും ഗോദ്റെജ് കി ശക്തി (നിര്‍മ്മാണ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സംരംഭം), ആരംഭ് (വില്‍പ്പന രംഗം ഏറ്റെടുക്കാന്‍ സ്ത്രീകളെ ശാക്തീകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു പ്രോഗ്രാം) എന്നിങ്ങനെ അതിന്‍റെ രണ്ട് പ്രധാന പ്രോഗ്രാമുകളുടെ അടുത്ത വര്‍ഷത്തെ ചാര്‍ട്ടര്‍ അവതരിപ്പിക്കാനുള്ള അവസരം ഉപയോഗിക്കുകയും ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com