പെൺപോരാട്ടത്തിന്റെയും കരുത്തിന്റെയും ദിനം ; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം | Women's Day 2025

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക നേട്ടങ്ങളെ ആദരിക്കുവാൻ വേണ്ടിയുളള ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം
പെൺപോരാട്ടത്തിന്റെയും കരുത്തിന്റെയും ദിനം ; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം | Women's Day 2025
Published on

ഓരോ വനിതാ ദിനവും സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക നേട്ടങ്ങളെ ആദരിക്കുവാൻ വേണ്ടിയുളള ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വർഷവും മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു. സ്ത്രീകൾക്കെതിരെ അരങ്ങേറുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുവാനും, സ്ത്രീയെ ശാക്തീകരിക്കുവാനും, ഓരോ സ്ത്രീയും വിദ്യാഭ്യാസം ആർജ്ജിക്കേണ്ടതിന്റെയും, സാമൂഹിക വിവേചനങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ പോരാടേണ്ടത്തിന്റെ ആവശ്യകത ഉയർത്തി കാട്ടുന്നതാണ് അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ചൈന, റഷ്യ, ക്യൂബ, ജോർജിയ, വിയറ്റ്നാം തുടങ്ങിയ പല രാജ്യങ്ങളിലും അന്താരാഷ്ട്ര വനിതാ ദിനം ഒരു പൊതു അവധി ദിനം കൂടിയാണ്. തൊഴിലും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സ്ത്രീകൾ ഇന്ന് സമൂഹത്തിന് മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികം, സാമ്പത്തികം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾ കരുത്തനായി മുന്നേറി കൊണ്ടിരിക്കുകയാണ്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നത് വെറും വാചകങ്ങളല്ല, മറിച്ച് കാലം തെളിയിച്ച യാഥാർത്ഥ്യമാണ്. എന്നാൽ ഇന്നും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന സ്ത്രീ ജനത നമുക്കിടയിലുണ്ടെന്ന വാസ്തവം വിസ്മരിക്കാനാവില്ല.

ലോകമെമ്പാടും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ലിംഗ സമത്വത്തിന്റെ ആവശ്യകതെയെ കുറിച്ച് ഊന്നിപ്പറയുന്ന വനിതാ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം "പ്രവർത്തനം ത്വരിതപ്പെടുത്തുക" എന്നതാണ്. എല്ലാവർക്കും തുല്യ അവകാശങ്ങൾ, അധികാരം, അവസരങ്ങൾ എന്നിവ തുറന്നുകൊടുക്കാൻ കഴിയുന്ന പ്രവർത്തനത്തിനും, ആരെയും പിന്തള്ളാതെ ഒരു സ്ത്രീവാദ ഭാവിക്ക് വേണ്ടി കൂടിയാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിലെ പ്രമേയം ആഹ്വാനം ചെയ്യുന്നത്.

വനിതകൾ തങ്ങളുടെ കഴിവിന്റെയും പരിശ്രമത്തിന്റെ തൽഫലമായി എല്ലാ മേഖലയിലും ഉയരങ്ങൾ കിഴടക്കിയിട്ടുണ്ട്. എന്നിരുന്നാലും ഏറെ പുരോഗമിച്ചു എന്ന് പറയപ്പെടുന്ന ഈ ആധുനിക കാലത്തും സ്ത്രീകളെ പുരുഷന്മാരുടെ അടിമയായും പുരുഷമേധാവിത്വം കാട്ടുന്നതിനുള്ള ഒരിടമായും കാണുന്നവർ നിരവധിയാണ് എന്നത് വളരെ വേദനാജനകമായ വസ്തുതയാണ്. ഇന്ന് ലിംഗ സമത്വം ഉറപ്പാക്കുവാനും, സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താനും സമൂഹത്തിൽ തുല്യത കൈവരിക്കാനുമെല്ലാം ഊർജ്ജം പകർന്നത് പെൺകൂട്ടത്തിന്റെ മുൻകാല പോരാട്ടവീര്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com