രാജ്യം സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ബാപ്പുജി അവിടെ ഉണ്ടായിരുന്നില്ല; ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഗാന്ധിജി എവിടെയായിരുന്നു |Where was Gandhiji on Independence

ഇന്ത്യക്ക് സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധി ഉപവാസത്തിലായിരുന്നു. എഴുപത്തിരണ്ട് മണിക്കൂർ നീണ്ടു നിന്നു ഗാന്ധിജിയുടെ ഉപവാസം.
Where was Gandhiji on Independence
Published on

1947 ഓഗസ്റ്റ് 15, ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ചടുത്തോളം ഏറെ പ്രധാനപ്പെട്ട ദിനമാണ്. രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വതന്ത്ര രാജ്യമായി ഉയർന്ന ദിനം. അന്നേ ദിവസം അർദ്ധരാത്രിയിൽ ജവാഹർ ലാൽ നെഹ്‌റുവും മറ്റു പ്രധാന നേതാക്കളും പാർലമെന്റിലെ ഭരണഘടനാ അസംബ്ലി ഹാളിൽ എത്തിചേർന്നിരുന്നു.  സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്‌റു ചുമതലയേൽക്കുന്നു. ചെങ്കോട്ടയിൽ ആദ്യമായി ത്രിവർണ്ണ പാത ഉയർന്നു, രാജ്യം സ്വാതന്ത്ര്യത്തിന്റെ ആരവത്തിൽ മുഴുകി. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ ആ മനുഷ്യനെ എങ്ങും കാണാനില്ലായിരുന്നു. അർദ്ധനഗ്നനായ ഫക്കീർ എന്ന് ലോകം വിശേഷിപ്പിച്ച ഇന്ത്യയുടെ ബാപ്പുജി ഈ മധുരസന്തോഷങ്ങൾക്കിടയിൽ ഇല്ലായിരുന്നു. (Where was Gandhiji on Independence)

ഇന്ത്യയും പാകിസ്ഥാനും രണ്ടായി വിഭജിച്ച് 1947 ആഗസ്റ്റ് 14 ന് രണ്ടു സ്വതന്ത്ര രാജ്യങ്ങൾ പിറവി കൊണ്ടിരുന്നു. ആദിമുതൽ ഒന്നായി തുടർന്ന് രാജ്യം രണ്ടായി പിളരുന്നു. ഗാന്ധിയുടെ ആഗ്രഹം പോലെ ഇന്ത്യ പൂർണ്ണ സ്വരാജ് കൈവരിച്ചിരിക്കുന്നു. എന്നാൽ ഡൽഹിയിൽ നടന്ന ആഘോഷപരിപാടികളിൽ ഗാന്ധിജി പങ്കെടുത്തിരുന്നില്ല. ആഘോഷങ്ങളിൽ നിന്ന് എല്ലാ വിട്ടുമാറി ഗാന്ധിജി കൊൽക്കത്തയിലായിരുന്നു. രാജ്യം രണ്ടായി പിളർന്നത്തിന്റെ അന്തരഫലമായി ഹിന്ദു മുസ്ലിം കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രാജ്യം സ്വാതന്ത്രമായെങ്കിലും, രാജ്യമെങ്ങും വർഗീയലഹള അലയടിച്ചിരുന്നു.

കൊൽക്കത്തയിലെ സാഹചര്യങ്ങൾ അത്യന്തം വഷളായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ച് പ്രവർത്തിച്ചവർ ഒടുവിൽ വിഭജനത്തോടെ ശത്രുക്കളായി മാറി. അതോടെ ആഘോഷങ്ങളിൽ പങ്കെടുക്കാതെ ഗാന്ധിജി ബംഗാളിലെ ഹിന്ദു- മുസ്ലിം വർഗീയ സംഘർഷത്തിനു അറുതി വരുത്താൻ പുറപ്പെടുകയായി. കൂട്ട പലായനവും കലാപവും ഗാന്ധിജിയെ വളരെയധികം ദുഃഖിപ്പിച്ചിരുന്നു. ഹിന്ദു- മുസ്ലീം സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഗാന്ധിയുടെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 9 നാണ് ഗാന്ധി കൊൽക്കത്തയിൽ എത്തുന്നത്. വർഗീയ ലഹള കൊടുമ്പിരികൊണ്ട നൊഖാലിയിലെ ഹൈദരി മൻസിൽ കേന്ദ്രീയകരിച്ചായിരുന്നു ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ. ഗാന്ധിജി അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിട്ട് കണ്ട് സംസാരിക്കുന്നു. അക്രമം വെടിയാൻ ജനത്തോട് അഭ്യർത്ഥന നടത്തുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധി ഉപവാസത്തിലായിരുന്നു. എഴുപത്തിരണ്ട് മണിക്കൂർ നീണ്ടു നിന്നു ഗാന്ധിജിയുടെ ഉപവാസം. ഒടുവിൽ ഗാന്ധിയുടെ പ്രയത്നങ്ങൾ ഫലം കണ്ടു. കൊൽക്കത്തയിൽ സമാധാനം പുനർസ്ഥാപിക്കപ്പെട്ടു. രണ്ടു ചേരിയായി പിരിഞ്ഞ മനുഷ്യർ വീണ്ടും ഒന്നിക്കുന്നു. ആഘോഷ വേദികളിൽ നിന്ന് അകലെയായിരുന്നെങ്കിലും, യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ആത്മാവായ ഐക്യവും സഹോദരത്വവും സംരക്ഷിക്കാൻ നടത്തിയ ഗാന്ധിജിയുടെ ശ്രമങ്ങളാണ് സ്വാതന്ത്ര്യത്തിന്റെ മഹത്വം കൂടുതൽ പ്രകാശിപ്പിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധി ഇന്ത്യയുടെ നാലു ദിക്കിലും ഓടിനടന്നു. ഒടുവിൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ ആ അർദ്ധനഗ്നനായ ഫക്കീർ മുട്ടുകുത്തിച്ചു. ഇന്ത്യയിൽ, ബ്രിട്ടന്റെ സൂര്യൻ എന്നേക്കുമായി ചക്രവാളത്തിലേക്ക് മടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com