സ്വാതന്ത്ര്യ നിറവിൽ രാജ്യം: ഭാരതത്തിന് ഇന്ന് 79-ാം സ്വാതന്ത്ര്യ ദിനം; ചെങ്കോട്ടയിൽ അതീവ സുരക്ഷ| Independence Day

ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ഭാരതത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് വിലയിരുത്തൽ
Independence Day
Published on

ന്യൂഡൽഹി: ഭാരതത്തിന് ഇന്ന് 79-ാമത് സ്വാതന്ത്ര്യ ദിനം. രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തുന്നതോടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കമാകും(Independence Day). തുടർച്ചയായി 12-ാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തുന്നത് എന്നതും പ്രത്യേകതയാണ്.

ശേഷം ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗം നടത്തും. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ഭാരതത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല; ലോകത്തിലെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയതോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തേക്കും.

അതേസമയം ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ഡൽഹിയിലും ചെങ്കോട്ടയിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com