ന്യൂഡൽഹി : ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പൗരന്മാരുടെ ഉത്തരവാദിത്തത്തെ അടിവരയിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രത്തിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.(Rahul Gandhi pays tribute to freedom fighters)
"എല്ലാ രാജ്യവാസികൾക്കും ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകൾ. മഹാന്മായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളിലൂടെ നേടിയെടുത്ത ഈ സ്വാതന്ത്ര്യം, സത്യത്തിന്റെയും സമത്വത്തിന്റെയും അടിത്തറയിൽ നീതി നിലനിൽക്കുന്നതും എല്ലാ ഹൃദയങ്ങളും ബഹുമാനവും സാഹോദര്യവും നിറഞ്ഞതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയമാണ്. ഈ വിലയേറിയ പൈതൃകത്തിന്റെ അഭിമാനവും ആദരവും സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ജയ് ഹിന്ദ്, ജയ് ഭാരത്!" അദ്ദേഹം എഴുതി.