ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം എങ്ങനെ കൊലചെയ്യപ്പെട്ടു, ശ്വാസം മുട്ടിക്കപ്പെട്ടു, പിന്നിൽ നിന്ന് കുത്തപ്പെട്ടു എന്ന് രാജ്യത്തെ ഒരു തലമുറയും മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പറഞ്ഞു.(PM Modi about Emergency)
രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ട് 50 വർഷമായിരിക്കുന്നു എന്ന് പറഞ്ഞു.
"ഭരണഘടന ലംഘിക്കപ്പെട്ടു, നമ്മെ വഞ്ചിച്ചു, നമ്മെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു... ഇന്ത്യയെ ഒരു ജയിലാക്കി മാറ്റി, അടിയന്തരാവസ്ഥ ഏർപ്പെടുത്തി." അദ്ദേഹം ചൂണ്ടിക്കാട്ടി.